Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. വിഴിഞ്ഞം തുറമുഖം വിസ്മയമായി മാറി. നാടിന്റെ സ്വപ്നമാണ് യഥാര്‍ഥ്യമായത്. അടിസ്ഥാന സൗകര്യ വികസനത്തിൽ പുതിയ അധ്യായമാണിത്.
വിഴിഞ്ഞം പ്രാവർത്തികമാകാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ പ്രയാസങ്ങള്‍ നേരിട്ടു. 2016 മുതലുള്ള കാര്യങ്ങൾ ഓർമയിൽ സജീവമായി ഉണ്ടാകും. ഒരു ഭാഗത്ത് പ്രകൃതി ദുരന്തങ്ങളും മഹാമാരിയുമടക്കം ഉണ്ടായി. മറുഭാഗത്ത് വലിയ തോതിൽ മറ്റു പ്രശ്നങ്ങളും ഉണ്ടായി. അത്തരം തടസങ്ങൾക്ക് മുമ്പിൽ സ്തംഭിച്ച് നിൽക്കാനാവില്ല.
യുഡിഎഫിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കം കുറിച്ചതെങ്കിലും അത് നടപ്പാക്കാനുള്ള ഉത്തരവാദിത്വമുണ്ടായത് എൽഡിഎഫ് സർക്കാരിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 10,000 കോടി രൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും നിർവഹിച്ചു. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്നറുകളായി വര്‍ധിക്കും.
2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രിമാരായ വി.ശിവന്‍കുട്ടി, വി.എന്‍. വാസവന്, കെ. എന്‍. ബാലഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ട്, മൂന്ന്, നാല് ഘട്ടങ്ങളുടെ സംയുക്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് വൈകുന്നേരം നാല് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും.
2045ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്ന പദ്ധതികള്‍ 17 വര്‍ഷം മുന്‍പേ, 2028ഓടെ പൂര്‍ത്തിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി രണ്ട്, മൂന്ന്, നാല് ഘട്ടങ്ങള്‍ ഒരേസമയം നിര്‍മ്മിക്കാനാണ് തീരുമാനം. രണ്ടാം ഘട്ടത്തിനായി മാത്രം ഏകദേശം 9,700 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അദാനി ഗ്രൂപ്പുമായി ഒപ്പിട്ട ഉപകരാര്‍ പ്രകാരമാണ് നിര്‍മാണം.
രണ്ടാം ഘട്ടം പൂര്‍ത്തിയാകുന്നതോടെ തുറമുഖത്തിന്റെ കണ്ടെയ്നര്‍ കൈകാര്യം ചെയ്യാനുള്ള ശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയു ആയി വര്‍ദ്ധിക്കും. നിലവിലുള്ള 800 മീറ്റര്‍ ബര്‍ത്ത് 2000 മീറ്ററായി ഉയര്‍ത്തും. ഇതോടെ ഒരേസമയം നാല് കൂറ്റന്‍ മദര്‍ ഷിപ്പുകളെ സ്വീകരിക്കാന്‍ വിഴിഞ്ഞത്തിന് കഴിയും. പുലിമുട്ട് മൂന്ന് കിലോമീറ്ററില്‍ നിന്ന് നാല് കിലോമീറ്ററായി വര്‍ദ്ധിപ്പിക്കും. വലിയ കപ്പലുകള്‍ക്ക് ദീര്‍ഘദൂര യാത്രയ്ക്കിടയില്‍ ഇന്ധനം നിറയ്ക്കാനുള്ള സൗകര്യവും ഒരുങ്ങും.
വന്‍കിട യാത്രാ കപ്പലുകള്‍ക്ക് അടുക്കാന്‍ സൗകര്യമൊരുങ്ങുന്നതോടെ വിനോദസഞ്ചാര മേഖലയ്ക്കും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ. 2024 ഡിസംബര്‍ മൂന്നിന് ഒന്നാം ഘട്ടം പ്രവര്‍ത്തനം ആരംഭിച്ച ശേഷം ചുരുങ്ങിയ കാലയളവിനുള്ളില്‍ 15 ലക്ഷത്തിലധികം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരുന്നു.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ശനിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ കേന്ദ്ര തുറമുഖമന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും.
രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയുവില്‍ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ബെര്‍ത്ത് 800 മീറ്ററില്‍നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍നിന്ന് നാലായും വർധിക്കും.
രണ്ടാംഘട്ടത്തിലെ ആകെ നിക്ഷേപം 9700 കോടിരൂപയാണ്. ഈ ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ തുറമുഖത്ത് കണ്ടെയ്നറുകള്‍ എത്തിക്കാനും കയറ്റുമതി ചെയ്യാനുമാകും. രണ്ടാംഘട്ട വികസനത്തിന് അധികമായി ഭൂമി ഏറ്റെടുക്കേണ്ടിവരില്ല. 55 ഹെക്ടര്‍ ഭൂമി കടല്‍ നികത്തിയെടുക്കും.
യാര്‍ഡില്‍ സൂക്ഷിക്കാവുന്ന കണ്ടെയ്നറുകളുടെ എണ്ണം 35000ല്‍ നിന്ന് ഒരു ലക്ഷമായി ഉയരും. ഒരേസമയം നാല് മദര്‍ഷിപ് വിഴിഞ്ഞത്ത് അടുപ്പിച്ച് ചരക്കു കൈമാറാമെന്നും മന്ത്രി വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ നിര്‍മാണ ഉദ്ഘാടനം 24ന് മുഖ്യമന്ത്രി പിണറായി വിജയന് നിർവഹിക്കും. അടുത്ത ഘട്ടങ്ങൾ പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷികശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയുവായി ഉയരും.
ബെര്‍ത്ത് നിലവിലുള്ള 800 മീറ്ററില്‍ നിന്ന് 2000 മീറ്ററായും ബ്രേക്ക് വാട്ടര്‍ മൂന്നു കിലോമീറ്ററില്‍ നിന്ന് നാലു കിലോമീറ്ററായി വികസിപ്പിക്കും. ഇതിനു പുറമെ റെയില്‍വേ യാര്‍ഡ്, മള്‍ട്ടി പര്‍പ്പസ് ബെര്‍ത്ത്, ലിക്വിഡ് ടെര്‍മിനല്‍, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തുറമുഖത്ത് നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെ ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ച് നിർവഹിക്കും. 24ന് വൈകുന്നേരം നാലിനു ചേരുന്ന യോഗത്തിൽ മന്ത്രി വി.എന്‍.വാസവന് അധ്യക്ഷത വഹിക്കും.
Kerala
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖം വാണിജ്യപ്രവർത്തനം തുടങ്ങിയതിന്റെ ഒന്നാം വാർഷികം ഇന്ന്. തുറമുഖത്തിന്റെ രണ്ടാം ഘട്ട വികസന പദ്ധതികളുടെ ഉദ്ഘാടനം ഉടൻ നടത്തുമെന്ന് തുറമുഖം മന്ത്രി വി.എൻ. വാസവൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ആദ്യവർഷത്തിൽതന്നെ അമേരിക്കയും യൂറോപ്പും ആഫ്രിക്കയും ഏഷ്യയും ഉൾപ്പെടെ ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കുള്ള തുടർസർവീസുകൾ വഴി വിഴിഞ്ഞത്തെ ലോക മാരിടൈം ഭൂപടത്തിൽ അടയാളപ്പെടുത്തിക്കഴിഞ്ഞു.
ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ 10 ലക്ഷം ടിഇയു (ഒരു ടിഇയു-20അടി കണ്ടെയ്നർ ചരക്ക്) കൈകാര്യം ചെയ്ത പോർട്ടാണ് വിഴിഞ്ഞം. 10 മാസത്തിലാണ് ഈ നേട്ടം കൈവരിച്ചത്. ഇതുവരെ 615 കപ്പലുകളും 13.2 ലക്ഷം ടിഇയുവുമാണ് കൈകാര്യം ചെയ്തത്.
300 മീറ്ററിൽ കൂടുതൽ നീളമുള്ള 154 കപ്പലുകൾ തുറമുഖത്തെത്തി. 16 മീറ്റർ ഡ്രാഫ്റ്റിൽ കൂടുതലുള്ള 45 കപ്പലുകളുമെത്തി. കൂടാതെ ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ MSC IRINA ഉൾപ്പെടെ ബെർത്ത് ചെയ്ത ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം. വനിതകൾ ഓട്ടോമേറ്റഡ് ക്രെയിനുകൾ പ്രവർത്തിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമെന്ന പ്രത്യേകതയുമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും അദാനിയുടെയും സംയുക്ത സംരംഭമായ വിഴിഞ്ഞം പോർട്ട് ടീമിന്റെ കാര്യക്ഷമമായ പ്രവർത്തനമാണ് ഈ നേട്ടങ്ങൾക്ക് വഴിയൊരുക്കിയതെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രിയുടെ കുറിപ്പിൽ പറയുന്നു.
ട്രാൻഷിപ്മെന്റിന് ഒപ്പം ഗേറ്റ് വേ ചരക്കു നീക്കംകൂടി തുടങ്ങുന്നതോടെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം ഇനിയും വർധിക്കുമെന്നാണ് കണക്കാക്കുന്നതെന്നും മന്ത്രിയുടെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.
District News
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് സമീപം മീൻ പിടിത്ത ട്രോളർ ബോട്ട് എത്തി. അന്യ സംസ്ഥാന തൊഴിലാളികൾ മാത്രം ജീവനക്കാരായുള്ള ബോട്ടിനെ തടഞ്ഞു നിർത്തി പരിശോധന നടത്താൻ അധികൃതർ ശ്രമിക്കുന്നതിനിടയിൽ കണ്ണുവെട്ടിച്ച് ഉൾക്കടലിലേക്ക് പോയി. പിൻതുടർന്നെത്തിയ മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ബോട്ടിനെ സാഹസികമായി പിടികൂടി. കരയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ ജീവൻ രക്ഷാ സംവിധാനം പോലുമില്ലാതെ അനധികൃത ലൈറ്റ് ഫിഷിംഗിനെത്തിയ സംഘമെന്നു കണ്ടെത്തി.
ഡൽഹിയിലെ ഭീകരാക്രമണവുമായി ബന്ധപ്പെട്ടുള്ള ജാഗ്രതാനിർദേശത്തിന്റെ ഭാഗമായി കടൽ പട്രോളിംഗ് അധികൃതർ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് ട്രോളറുകൾ ഇല്ലാത്ത വിഴിഞ്ഞത്ത് തുറമുഖത്തിന് സമീപത്തെ തീരക്കടലിൽ ബോട്ട് കണ്ടെത്തിയത്. ഫിഷറീസ് അസി. ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ എത്തിയ സംഘം രേഖകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ബോട്ടിൽ കയറ്റാതിരിക്കാൻ ശ്രമം നടത്തി.
13 ജീവനക്കാരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും തമിഴ്നാട്ടുകാരും ഉത്തരേന്ത്യക്കാരുമായത് സംശയത്തിനിടവരുത്തി. ഉദ്യോഗസ്ഥർക്ക് ഉള്ളിൽ കയറാൻ ബോട്ട് അടുപ്പിക്കാത്ത സംഘം ഉൾക്കടലിലേ ക്ക് ഓടിച്ച് പോകാൻ ശ്രമിച്ചു. പട്രോൾബോട്ടിൽ പിന്തുടന്ന അധികൃതർ തടഞ്ഞ് നിർത്തി പിടികൂടുകയായിരുന്നു.
അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ഷിഹാസ്, സി.പി. ഒ റ്റിജു, ലൈഫ് ഗാർഡുമാരായ കൃഷ്ണൻ, ജോണി, ഡേവിഡ്സൺ ആന്റണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധനക്കിറങ്ങിയത്.
District News
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമാണ ഉദ്ഘാടന തീയതിക്ക് ഔദ്യോഗിക തീരുമാനമായില്ല. സുരക്ഷാ ഭിത്തിയായ പുലിമുട്ട് നിർമാണത്തിനുള്ള കരിങ്കല്ല് നിക്ഷേപം കടലിൽ ആരംഭിച്ചു. അടുത്ത മാസം അഞ്ചിന് രണ്ടാം ഘട്ടത്തിന് തുടക്കമിട്ടുള്ള ഉദ്ഘാടനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിനെക്കുറിച്ചുള്ള യാതൊരറിയിപ്പും തുറമുഖ അധികൃതർക്ക് ലഭിച്ചില്ലെന്നാണറിവ്. സർക്കാരിന്റെ പ്രഖ്യാപനമുണ്ടാകുന്ന മുറക്ക് പുലിമുട്ട് നിർമാണം ലക്ഷ്യം വച്ച് പതിനായിരക്കണക്കിന് ടൺ കല്ല് ശേഖരിച്ച അധികൃതർ മൂന്ന് ബാർജുകളെയും സജ്ജമാക്കിയിരരുന്നു.
ഒന്നാം ഘട്ടം പൂർത്തിയാക്കി ഒരു വർഷം കഴിയുന്നതിനിടയിൽ നൂറ് കണക്കിന് ചരക്ക് കപ്പലുകൾ തുറമുഖത്ത് വന്ന് പോയെങ്കിലും രണ്ടാം ഘട്ടത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇതിനിടയിൽ പല പ്രാവശ്യം വകുപ്പ് മന്ത്രി തുറമുഖത്ത് എത്തി അവ ലോകനയോഗം നടത്തി മടങ്ങിയിരുന്നു. ഉദ്ഘാടനം അനന്തമായി നീളുന്നത് രണ്ടും മൂന്നും ഘട്ട നിർമ്മാണ പൂർത്തീകരണത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് പുലിമുട്ട് നിർമാണം ആരംഭിച്ചത്.
2015 ഡിസംബറിൽ തുടക്കം കുറിച്ച പദ്ധതിയാണ് പത്ത് വർഷം പൂർത്തിയാകുന്ന വേളയിലും ഒന്നാം ഘട്ടത്തിൽ തുടരുന്നത്. ഇനിയുള്ള ഒരു കിലോമീറ്റർ ദൂരം ഇരുപത് മീറ്റർ വരെ ആഴമുള്ള ഉൾക്കടൽ നികത്തി പുലിമുട്ട് നിർമ്മിക്കാൻ അൻപത് ലക്ഷത്തോളം ടൺ കരിങ്കല്ല് വേണമെന്നാണ് വിലയിരുത്തൽ. ഇത് പൂർത്തിയാക്കാനും വർഷങ്ങൾ വേണ്ടിവരും.
പുതിയതായി നിർമിക്കുന്നസുരക്ഷാ കവചമായ കടൽ ഭിത്തിയും വാർഫും മറ്റ് സംവിധാനങ്ങളും ഒരുക്കുന്നതോടെ പ്രതിവർഷം 40 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന തുറമുഖമായി വിഴിഞ്ഞം മാറുമെന്ന വിലയിരുത്തലിലാണ് സർക്കാർ. അടുത്തമാസം തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനമുണ്ടാകും. പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതിനാൽ തുറമുഖത്തിന്റെ രണ്ടാം ഘട്ട ഉദ്ഘാടനം നടത്തണമെങ്കിൽ ഈ വർഷം അവസാനംവരെയോ അടുത്ത മാസം ആദ്യം വരെയോ കാത്തിരിക്കണം. നിലവിലെ സാഹചര്യത്തിൽ ഉദ്ഘാടനം നീണ്ടുപോയാലും നിർമാണത്തെ ബാധിക്കില്ലന്നും അധികൃതർ പറയുന്നു.
District News
വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ഇടനാഴിയായി മാറുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡ് നിർമ്മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും. 7900 കോടി ചെലവിൽ മൂന്നുവർഷത്തിനകം റോഡ് പൂർത്തിയാകുന്നതോടെ, തുറമുഖത്തിന്റെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാകും. റോഡിന് ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി.